നെടുങ്കണ്ടം: അനധികൃതകുഴല് കിണര്‍ നിര്‍മ്മാണം റവന്യൂ സംഘം തടഞ്ഞു. കോമ്പയാര്‍ പട്ടത്തിമുക്കില്‍ രാത്രിയില്‍ നടന്ന അനധികൃത കുഴല്‍ കിണര്‍ നിര്‍മ്മാണമാണ് പാറത്തോട് വില്ലേജ് ഓഫീസര്‍ ഒ.കെ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. മുന്‍കൂര്‍ അനുമതി നേടാതെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും സ്ഥലത്ത് എത്തിയ റവന്യൂ സംഘം കണ്ടെത്തി.
തമിഴ്നാട് സ്വദേശികളുടെ വാഹനമാണ് പിടിച്ചെടുത്തത്. 4.5 വ്യാസത്തിനും 150 മീറ്ററിനും മുകളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കരുതെന്ന നിര്‍ദേശം മറികടന്ന് ആറിഞ്ച് വ്യാസമുള്ള കിണര്‍ നിര്‍മ്മിക്കാനാണ് ശ്രമം നടന്നത്. പിടിച്ചെടുത്ത് വാഹനങ്ങള്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: