സ്വന്തം ലേഖകന്‍
തൊടുപുഴ: തൊടുപുഴ മുനിസിപ്പല്‍ പാര്‍ക്കില്‍ സദാചാരത്തിന് നിരക്കാത്ത കാര്യങ്ങള്‍ നടക്കുന്നതായി പരാതി വ്യാപകമാകുന്നു. പോലീസ് സ്റ്റേഷന് മുന്നില്‍ നടക്കുന്ന സദാചാര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തത് പാര്‍ക്കിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ചില്‍ഡ്രന്‍സ് പാര്‍ക്കെന്നാണ് മുനിസിപ്പല്‍ പാര്ക്കിന് പേര് നല്കിയിരിക്കുന്നതെങ്കിലും കൗമാരക്കാരാണ് പാര്‍ക്കില്‍ സൈ്വര്യവിഹാരം നടത്തുന്നത്. ഇവരുടെ സദാചാര വിരുദ്ധ പ്രവര്‍ത്തനം മൂലം കുട്ടികളുമായി എത്തുന്ന മാതാപിതാക്കള്‍ ഇത്തരക്കാര്‍ ബാധ്യതയാകുകയാണ്. പോലീസ് സ്റ്റേഷന് മുന്നിലാണെങ്കിലും പോലീസുകാര്‍ ഒരിക്കല്‍പ്പോലും ഇവിടേയ്ക്ക് എത്താറില്ല. കഴിഞ്ഞ ദിവസം ഇവിടുത്തെ സദാചാര വിരുദ്ധ പ്രവര്‍ത്തനം ക്രൈം സെല്ലിലേയ്ക്ക് വിളിച്ച് പറഞ്ഞു. അപ്പോള്‍ വിളിച്ചയാളുടെ അഡ്രസും മറ്റും ശേഖരിച്ചതല്ലാതെ പാര്‍ക്കിലെത്തി അനാശാസ്യക്കാരെ തുരത്താന്‍ കഴിഞ്ഞില്ല. പാര്‍ക്കില്‍ കാമറ സ്ഥാപിച്ചാല്‍ സാമൂഹ്യ വിരുദ്ധരെ പിടികൂടാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് തൊടുപുഴ നഗരസഭയാണ് നടപടി കൈക്കൊള്ളേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: