മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ വഞ്ചി മറിഞ്ഞ് അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികളെ കോസ്റ്റല്‍ പോലീസ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് അപകടം നടന്നത്. ഫോര്‍ട്ട്കൊച്ചി തുരുത്തി സ്വദേശികളായ അഷറഫ്(42), ഷാഹുല്‍ ഹമീദ് (43)എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ചെറു വഞ്ചിയില്‍ അഴിമുഖ കവാടത്തില്‍ എല്‍എന്‍ജി ടെര്‍മിനലിന് സമീപം മത്സ്യബന്ധനം നടത്തുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് വഞ്ചി മറിയുകയായിരുന്നു. കണ്ട് നിന്നവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി കോസ്റ്റല്‍ പോലീസ് എസ്ഐ റഹീം, സിപിഓ അജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. മറിഞ്ഞ വഞ്ചിയും ഇവര്‍ കരക്കെത്തിച്ചു. മത്സ്യതൊഴിലാളികളെ ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: