പാരീസ്: ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബ്രൂണോ ലെ റോക്സ് രാജിവച്ചു. കൗമാരക്കാരായ രണ്ടു പെണ്മക്കളെ പാര്‍ലമെന്ററി അസിസ്റ്റന്റ് ആയി നിയമിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് രാജി.
സര്‍ക്കാരില്‍ നിന്ന് 55,000 യൂറോ(59,500 ഡോളര്‍) ശമ്പളമായി റോക്സിന്റെ പെണ്മക്കള് സമ്പാദിച്ചുവെന്നാണ് ആരോപണം.
നേരത്തെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ഫ്രാങ്കോയിസ് ഫില്ലനെതിരെയും ജോലി തട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ടു ഫില്ലന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: