ന്യൂദല്‍ഹി: തമിഴ്നാട് പവര്‍ യൂണിറ്റിന് സാമ്പത്തിക സഹായമായി പവര്‍ ഫിനാന്‍സ് കോര്പ്പറേഷന് 9,128 കോടിനല്കും. തമിഴ്നാട് ജനറേഷന് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ കോര്പ്പറേഷന് ലിമിറ്റഡിന് 1600 മെഗാവാട്ടിന്റെ യൂണിറ്റ് സ്ഥാപിക്കുന്നതിനും, രാമനാഥപുരം ജില്ലയിലെ ഉപ്പുര്‍ പവര്‍ പ്രോജക്ടിന്റെ നിര്‍മ്മാണത്തിനും ആധുനീകരണത്തിനുമായാണ് സാമ്പത്തിക സഹായം നല്‍കുന്നത്.
5,474 കോടിയുടെ ആദ്യഘട്ട ധനസഹായത്തിന് അംഗീകാരം നല്‍കിയതായി പിഎഫ്സി വൃത്തങ്ങള്‍ അറിയിച്ചു. 2021 മെയില്‍ ഉപ്പുര്‍ വൈദ്യുതി ഉത്പ്പാദന യൂണിറ്റ് കമ്മീഷന് കമ്മീഷന് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രവര്‍ത്തനക്ഷമമാവുന്നതോടെ പ്രതിവര്‍ഷം 11,228 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
ഇതോടൊപ്പം തമിഴ്നാട് ട്രാന്സ്മിഷന് കോര്പറേഷന് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 3,654 കോടിയുടെ സാമ്പത്തിക സഹായത്തിനും പിഎഫ്സി അംഗീകാരം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: