മൂന്നാര്‍: വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. മൂന്നാര്‍ നല്ലതണ്ണി എസ്റ്റേറ്റില്‍ മുനിയമ്മ (54)യ്ക്കാണ് കൈയ്ക്കും പുറത്തും വെട്ടേറ്റത്. സംഭവത്തില്‍ നല്ലതണ്ണി സ്വദേശി ബാബുവിനെ മൂന്നാര്‍ പോലീസ് പിടികൂടി. മുനിയമ്മയുടെ മകന് കറുപ്പസ്വാമിയും ബാബുവും ഓട്ടോറിക്ഷ തൊഴിലാളികളാണ്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മുനിയമ്മയ്ക്ക് വെട്ടേറ്റതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: