മൂന്നാര്‍: മൂന്നാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ അനില്‍കുമാറിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍.
മഹാരാജാ എന്നയാളെയാണ് ഇയാള്‍ സഞ്ചരിച്ചിരുന്ന വാന്‍ സഹിതം പിടികൂടിയത്. സ്റ്റാന്റിനുള്ളില്‍ വാന്‍ കയറ്റുന്നത് സെക്യൂരിറ്റി തടഞ്ഞു. ഇതിനിടെ എത്തിയ അനില്‍കുമാറിനെ മഹാരാജാ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് മൂന്നാര്‍ പോലീസ് അറിയിച്ചു. ജോലി തടസപ്പെടുത്തിയതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: