മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ.എന്‍.ശ്രീപ്രകാശ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്നലെ ഉച്ചക്ക് 2.30ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ജെആര്‍എസ് വര്‍ക്കിംഗ് ചെയര്മാന് ഇ.പി.കുമാരദാസ്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന് എന്നിവരോടൊപ്പമാണ് കളക്ട്രേറ്റിലെത്തി പത്രിക നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: