പൂച്ചാക്കല്‍: കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ത്ത പ്രതിയെ പൂച്ചാക്കല്‍ പോലീസ് അറസ്റ് ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് രാഗവിഹാര് വീട്ടില്‍ അനുരാഗ് (24)നെയാണ് അറസ്റ് ചെയ്തത്. പോലീസ് നിരീക്ഷണത്തിലായിരുന്ന പ്രതിയെ ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്നും പൂച്ചാക്കല്‍ പോലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ എട്ടിന്രാത്രി അരൂക്കുറ്റിയിലെ കെഎസ് ആര്‍ടിസി സ്റ്റേ ബസ് ജീവനക്കാര്‍ താമസിച്ചിരുന്ന മുറി പുറത്ത് നിന്ന് പൂട്ടിയശേഷം പ്രതി കല്ല് കൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. എസ്ഐ ജേക്കബ് റജി ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: