തൃശൂര്‍: മതസംഘടനകള്‍ക്കിടയില്‍ ഇന്ന് പരസ്പര മാത്സര്യം വര്‍ദ്ധിച്ചു വരികയാണെന്ന് സാമൂഹിക പ്രവര്‍ത്തകയായ പാര്‍വ്വതി പവനന്. ഒരു മതത്തിന്റെ സംഘടനകള്‍ ഒരുമിച്ച് മറ്റൊരു മതത്തെ വേട്ടയാടുന്നത് ഫാസിസമാണെന്നും അവര്‍ പറഞ്ഞു. ലളിതകലാ അക്കാദമി പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികത്തിനോടനുബന്ധിച്ച് നടത്തുന്ന നമുക്ക് ജാതിയില്ല പന്തിഭോജനം എന്ന പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു പാര്‍വ്വതി പവനന്. ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്, നിര്‍വ്വാഹകസമിതിയംഗം സജിത ശങ്കര്‍, ട്രഷറര്‍ വി.ആര്. സന്തോഷ് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: