തൃശൂര്‍: നവനീതം കള്‍ച്ചറല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ഭരതനാട്യം ശില്പശാല ‘പദവര്‍ണ്ണം’ മാസം 29 മുതല്‍ ഏപ്രില്‍ രണ്ട് വരെ വടക്കേച്ചിറ ഭാരതീയ വിദ്യാഭവനിലെ സര്‍വ്വധര്‍മ്മ മൈത്രി പ്രതിസ്ഥാനില്‍ സംഘടിപ്പിക്കും. കലാക്ഷേത്രം പൂര്‍വ വിദ്യാര്‍ത്ഥിയും സഹൃദയ ഫൗണ്ടേഷന് ഡയറക്ടറുമായ ശ്രീജിത്ത് കൃഷ്ണയാണ് ശില്പശാല നയിക്കുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ ഭരതനാട്യത്തിന്റെ വിവിധ ഭാവങ്ങള്‍ സ്വായത്തമാക്കുന്നതിനുള്ള അവസരമാണ് പദവര്‍ണ്ണം കലാകാരന്മാര്ക്ക് നല്‍കുന്നത്. 30 കലാകാരന്മാര്ക്കാണ് ശില്പശാലയുടെ ഭാഗമാകാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9446464003
പ്രതികരിക്കാൻ ഇവിടെ എഴുതുക: