കുന്നംകുളം:മദ്യശാല ആരംഭിക്കുന്നതിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ സമര പന്തലില്‍ നിന്നും കുന്നംകുളം നഗരത്തിലേക്ക് പ്രധിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി നിയമങ്ങള്‍ പാലിക്കാതെ അംഗനവാടിക്കും അമ്പലത്തിനും സ്കൂളുകള്‍ക്കും ഇടയില്‍ കുന്നംകുളം നഗരത്തിലെ ബീവറേജ് ഷോപ്പ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ജനകീയ സമരം ആരംഭിച്ചിട്ട് 24 ദിവസം പിന്നിട്ടു കഴിഞ്ഞു ശക്തമായ സമരത്തിന് സിപിഎം ഒഴികെയുള്ളവര്‍ പിന്തുണയുമായി ദിവസവും സമരപന്തലില്‍ എത്തുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാല്‍ യുഡിഎഫ് ജില്ലാ ചെയര്മാന് ജോസഫ് ചാലിശ്ശേരി,മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ പി കമറുദ്ധീന്‍ വി.ജി.അനില്‍.കെ ബി ശശികുമാര്‍ ,കെ സി ബാബു,ടി എ ബാലചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു എന്നിവര്‍ പ്രസംഗിച്ചു കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് ആളുകള്‍ സമരത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: