കോട്ടയം: പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന് മാതൃകയില്‍ അദര്‍ എലിജിബിള്‍ കമ്മ്യൂണിറ്റി കമ്മീഷന്(ഒഇസി)രൂപീകരിക്കണമെന്ന് കേരള ചേരമര്‍ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ സമസ്ത മേഖലകളിലുമുള്ള ദളിതര്‍ക്കുമേല്‍ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും സംഘം ആശങ്ക രേഖപ്പെടുത്തി. പ്രസിഡന്റ് എന്‍.കെ.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജഗതി രാഘവന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ലീലാമ്മ,സ തങ്കമ്മ രവീന്ദ്രന്, എബി.ആര്.നീലംപേരൂര്‍, നെയ്യാറ്റിന്‍കര സത്യശീലന്, പി.എം.സുരേഷ് കുമാര്‍, മണംിയന് തോട്ടുപുഴ, എം.ആര്.കൃഷ്ണന്‍കുട്ടി, എ.ബി.സജു, പി.പുഷ്പരാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: