പാലാ: ഹിന്ദുഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം മാര്‍ച്ച് 26ന് പാലാ വെള്ളാപ്പാട്ട് ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഹിന്ദുഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു. 26ന് രാവിലെ 10ന് ഭരണങ്ങാനം അമൃതാനന്ദമയി ആശ്രമത്തിലെ ബ്രഹ്മചാരി അശോകന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ ക്ഷേത്രമൂല സ്ഥാനം വീണ്ടെടുക്കല്‍, അന്യാധീനപ്പെട്ട പയപ്പാര്‍ ക്ഷേത്രഭൂമി വീണ്ടെടുക്കല്‍, കോട്ടമല ജനദ്രോഹ പാറമട വിഷയം, പൊതുശ്മശാനത്തിന് വേണ്ടിയുള്ള പ്രക്ഷോഭം, പട്ടികജാതി പട്ടികവര്‍ഗ സമൂഹത്തിനെതിരെയും സ്ത്രീസമൂഹത്തിനെതിരെയും നടക്കുന്ന അക്രമം എന്നീ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്ത് കര്‍മ്മ പരിപാടികള്‍ ആവിഷ്ക്കരിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സംസ്ഥാന രക്ഷാധികാരി കെ.എന്‍. രവീന്ദ്രനാഥ്, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.എസ്.അജിത്, വൈസ് പ്രസിഡന്റുമാരായ പി.ആര്.ശിവരാജന്, കല്ലറ പ്രശാന്ത് എന്നിവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആര്.ശിവരാജന്, ജില്ലാ നേതാക്കളായ വി.മുരളീധരന്, മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് വി.പി.മോഹനന്, ജനറല്‍ സെക്രട്ടറി കെ.കെ.രാജന്, വര്‍ക്കിങ് പ്രസിഡന്റ് ഡോ.സുകുമാരന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: