വൈക്കം: നഗരസഭയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ജൈവപച്ചക്കറി വിപണനകേന്ദ്രം ഉടനെ ആരംഭിക്കുമെന്ന് ഹോര്‍ട്ടികോര്‍പ്പ് ചെയര്മാന് വിനയന്. നഗരസഭ നടപ്പിലാക്കുന്ന സമ്പൂര്‍ണ ജൈവപച്ചക്കറി കൃഷിയായ ഹരിതസമൃദ്ധി ഗ്രോബാഗ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മളുപയോഗിക്കുന്ന പച്ചക്കറിയില്‍ മാരകമായ വിഷപ്രയോഗമാണ് നടക്കുന്നത്. കാന്‍സറും വൃക്കരോഗവും വ്യാപകമാകുന്നു. ഈ സാഹചര്യത്തില്‍ ജൈവകൃഷി ഉല്പാദനത്തില് നാം സ്വയംപര്യാപ്തത നേടണമെന്നും വിനയന് കൂട്ടിച്ചേര്‍ത്തു. സത്യഗ്രഹസ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് എന്‍.അനില്‍ ബിശ്വാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അവാര്‍ഡ് ജേതാക്കളായ മടിയത്തറ സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് ചന്ദ്രമതി, ജോയ്സ് എന്നിവരെ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ എ.സി മണിയമ്മ, രോഹിണിക്കുട്ടി അയ്യപ്പന്, ബിജു കണ്ണേഴത്ത്, ഇന്ദിരാദേവി, ആര്.സന്തോഷ്, പി.എന്‍ കിഷോര്‍കുമാര്‍, ഡോ. എന്‍.കെ ശശിധരന്, കൃഷി ഓഫീസര്‍ സലിമോന്‍ സ്വാഗതവും അസിസ്റ്റന്റ് മെയ്സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: