ചങ്ങനാശ്ശേരി: ത്രിതല പഞ്ചായത്തിന്റെയും ജലവിഭവ വകുപ്പിന്റെയും ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച നിരവധി കുഴല്‍കിണറുകള്‍, പൊതുകിണറുകള്‍, പൊതു കുളങ്ങള്‍ എന്നിവ ഉപയോഗശൂന്യമായി കിടക്കുന്നതായി ആക്ഷേപം. പൊതുജനങ്ങള്‍ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ജല ലഭ്യതയുള്ള കിണറുകളും, കുളങ്ങളും ഉപയോഗശൂന്യമായി കിടക്കുന്നത് ദയനീയാവസ്ഥയാണ്. പൊതുജനങ്ങളുടെ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് ഈ ജല സ്രോതസ്സുകള്‍ ഉപയോഗപ്രദമാക്കുവാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് രാജീവ് വിചാര്‍വേദി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: