വൈക്കം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ വെള്ളൂര്‍ എച്ച്എന്‍എല്‍ ലാഭത്തിലാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ബിജെപി വൈക്കം നിയോജകമണ്ഡലം കമ്മറ്റി തീരുമാനിച്ചു. പ്രതിസന്ധി നേരിടുന്ന ഫാക്ടറി സന്ദര്‍ശിച്ച സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കാന്‍ നിയോജകമണ്ഡലം പ്രസിഡന്റ് പി ജി ബിജുകുമാറിന്റെ നേത്യത്ത്വത്തില്‍ സബ്കമ്മറ്റിയെ ചുമതലപ്പെടുത്തിയത്.
പാക്കിങ്കവര് ഉള്‍പ്പെടെയുള്ള ഉദ്പാതന വൈവിധ്യത്തെ സംബന്ധിച്ചും, ക്വോര്‍ട്ടേഴ്സുകള്‍ സ്ഥിതിചെയ്യുന്ന നൂറ്റിപത്ത് ഏക്കറില്‍ സോളാര്‍ പവര്‍ പ്ലാന്റ് തുടങ്ങുക, ഉപയോഗ ശൂന്യമായി കിടക്കുന്ന 200 ഏക്കര്‍ സ്ഥലത്ത് പരിസ്ഥിതി സൗഹ്രത വ്യവസായങ്ങാള് ആരംഭിക്കുക, ഒരേജോലി ചെയ്യുന്ന സ്ഥിരം ജീവനകാരുടേയും സിഎല്‍ആര്‍ വിഭാഗത്തിന്റെയും വേതനം ഏകീകരിച്ച് തൊഴിലാളി സൗഹ്യത അന്തരീഷം സ്യഷ്ടിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കാനാണ് സമ്പ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
സമ്പ് കമ്മറ്റി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കുമ്മനം രാജശേഖരന് സമര്‍പ്പിക്കും.
നിയോജകമണ്ഡലം പ്രസിഡന്റ് പി.ജി. ബിജുകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജി. ലിജിന്‍ലാല്‍, പി.ആര്. സുഭാഷ്, എസ്എന്‍വി രൂപേഷ്, കെ.കെ. കരുണാകരന്, ചേരിക്കല്‍ ബാബു, ഒ. മോഹനകുമാരി, പി.ഡി. സുനില്‍ബാബു, ലേഖഅശോകന്, വിനൂപ് വിശ്വം, ഏ.വി. സുഭാഷ്, വി.ശിവദാസ്, പി.പി. രവീന്ദ്രന്, കെ.ആര്. ശ്യാംകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: