ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാന നഗരത്തെ പരിഭ്രാന്തിയിലാഴ്ത്തി പാര്‍ലമെന്റിനു പുറത്ത് വെടിവെപ്പ്. നഗര ഹൃദയത്തിലെ വെസ്റ്റ്മിന്സെ്റ്റര് പാലത്തില്‍ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചു കയറ്റിയ ശേഷം അജ്ഞാതര്‍ നിറയൊഴിച്ചെന്നും അക്രമികളെ പോലീസ് വെടിവെച്ചു വീഴ്ത്തിയെന്നും ആദ്യ റിപ്പോര്‍ട്ടുകള്‍.
ഭീകരാക്രമണത്തിനുള്ള സാധ്യതകള്‍ തള്ളുന്നില്ലെന്ന് ലണ്ടന്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അക്രമി ചിലരെ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നും ദൃക്സാക്ഷികള്‍ പറയുന്നു. പാലത്തില്‍ ചിലര്‍ പരിക്കേറ്റു കിടക്കുന്നതായുള്ള ദൃശ്യങ്ങളും ട്വിറ്ററിലും മറ്റും പ്രചരിച്ചു. നഗരത്തിന്റെ പല ഭാഗത്തും ഗതാഗതം പൂര്‍ണമായും അടച്ച അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: