കോലഞ്ചേരി: കൊച്ചിന് റിഫൈനറിയില്‍ കോണ്‍ട്രാക്ടര്‍മാര്‍ തുടരുന്ന തൊഴില്‍ വീതം വെയ്പ്പ് നിര്‍ത്തലാക്കണമെന്ന് ബിഎംഎസ്. ബിഎംഎസിന്റെ നേതൃത്വത്തില്‍ നടത്തിയ തൊഴിലാളി മാര്‍ച്ചു കമ്പനി അധികൃതര്‍ പോലീസിനെ ഉപയോഗിച്ച് തടഞ്ഞതും , സമരക്കാര്‍ക്കെതിരെ അനാവശ്യ വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റു രേഖപ്പെടുത്തുകയും ചെയ്ത നടപടി അപലപനീയമാണെന്ന് ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്.അനില്‍കുമാര്‍. ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഭാരതത്തിലെ ഏറ്റവും ശക്തമായ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസിനു ബിപിസിഎല്ലിലെ തൊഴിലാളി ചൂഷണം അവസാനിപ്പിക്കുകയെന്നത് വളരെ അനിവാര്യമായ കാര്യമാണെന്നും അതിനായി സംഘടനാതലത്തില്‍ വേണ്ട കാര്യങ്ങള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
മേഖല പ്രസിഡന്റ് ഷിബി തങ്കപ്പന്, സെക്രട്ടറി കെ.എസ്. മോഹനന്, സാജു റബര്‍ പാര്‍ക്ക്, സൂരജ് കാണിനാട്, സുമേഷ് വലിയനിലൂര്, വത്സന് കടയ്ക്കനാട് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: