കൊച്ചി: പിന്നോക്ക വിഭാഗങ്ങള്‍ ബിജെപിയോട് അടുക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ കൈവരിച്ച വന്‍നേട്ടം. കേരളത്തിലും ഭരണം കൈക്കലാക്കുവാന്‍ ബിജെപിക്ക് കഴിയുമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു പറഞ്ഞു. ബിജെപി ഒബിസി മോര്‍ച്ച ജില്ലാ നേതൃയോഗം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു.
ബിജെപി ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധന് അധ്യക്ഷനായി. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിമാരായ തീരഭൂമി സുനില്‍, പി.ബി. സുജിത്ത്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എസ്. ഷൈജു, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ. വിശ്വനാഥന്, എന്‍.വി. സുദീപ്, ട്രഷറര്‍ വിഷ്ണു പ്രവീണ്‍, വൈസ് പ്രസിഡന്റ് പി.എന്‍. അശോകന്, സെക്രട്ടറി കെ.എസ്. സുജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: