പരിയാരം: സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ യുവാക്കളെ അണിനിരത്തി രക്തസാക്ഷികളെ സൃഷ്ടിച്ച് അധികാരത്തിലെത്തിയ ഇടതുപക്ഷം പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് അവരോട് നീതി കാണിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു. കുത്ത്പറമ്പ് രക്തസാക്ഷികളുടെ അന്ത്യാഭിലാഷം നടപ്പിലാക്കാന്‍ യുവമോര്‍ച്ച പ്രതിജ്ഞാ ബന്ധമാണ്. യുവാക്കളുടെ പ്രശ്നമുയര്‍ത്തിയാണ് അഞ്ച് പേര് പിടഞ്ഞു വീണ് മരിച്ചത്. ആ രക്തസാക്ഷിത്വം വിറ്റ് അധികാരത്തിലെത്തിയ സിപിഎം അവരുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ സൗകര്യപുര്‍വ്വം മറന്നു. ആ ജീവത്യാഗങ്ങള്‍ വെറുതെയാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: