പാനൂര്‍: വളളങ്ങാട് ഗുരുസന്നിധി സമീപം വയലില്‍ നിന്നും ഏഴു പ്ലാസ്റ്റിക്ക് ബോംബുകള്‍ പിടികൂടി. പാനൂര്‍ എസ്ഐ എം.എസ്. ഫൈസലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് ബക്കറ്റില്‍ സൂക്ഷിച്ച ബോംബുകള്‍ കണ്ടെടുത്തത്. കസ്റ്റഡിയിലെടുത്ത ബോംബുകള്‍ പിന്നീട് നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: