പയ്യാവൂര്‍: പഴശ്ശിക്കാവ് മീനഭരണി മഹോത്സവം 28 മുതല്‍ 30 വരെ നടക്കും. 28 ന് വൈകുന്നരം 4 ന് നടതുറക്കല്‍, 5 മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര, 6 ന് കൊടിയേറ്റ് എന്നിവ നടക്കും. 29 ന് രാത്രി 7 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് അജിത്ത് രാമവര്‍മ്മ ഉദ്ഘാടനം ചെയ്യും. സജീവ് രാജന് എടപ്പാട്ട് അധ്യക്ഷത വഹിക്കും. സനല്‍ ചന്ദ്രന് മാസ്റ്റര്‍ പ്രഭാഷണം നടത്തും. 30 ന് വൈകുന്നേരം 6 മണിക്ക് പഴശ്ശിക്കാവില്‍ നിന്നും പഴശ്ശിഭഗവതി ക്ഷേത്രത്തിലേക്ക് ഘോഷയാത്ര, രാത്രി 8.30 ന് പഴശ്ശിഭഗവതിയുടെ തെയ്യം, തുടര്‍ന്ന് അന്നദാനം, 9.30 ന് കഥാപ്രസംഗം എന്നിവയുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികളായ സജീവ് രാജന് എടപ്പാട്ട്, അജിത്ത് കുമാര്‍, മോഹനന് ചെറുമനത്ത്, രുഗ്മിണി കാരക്കാട്ട്, സുരേഷ് തുടങ്ങിയവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: