കണ്ണൂര്‍: ആള് കേരള കാറ്ററേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കണ്വെന്ഷന് 28ന് നടക്കും. സണ്‍ഷൈന്‍ ഓഡിറ്റോറിയത്തില്‍ കാലത്ത് 11 മണിക്ക് നടക്കുന്ന പരിപാടി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സിനിമാതാരം ശ്രീനിവാസന് വിശിഷ്ടാതിഥിയും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയുമായിരിക്കും. കാലത്ത് സുരക്ഷിത ഭക്ഷണം ആരോഗ്യത്തിന് ആധാരം എന്ന വിഷയത്തിലും ഉച്ചക്ക് രണ്ടിന് ജിഎസ്ടി യെ സംബന്ധിച്ചും ക്ലാസ് ഉണ്ടാകും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും നിര്‍വ്വഹിക്കും. കലാപരിപാടികളും ഉണ്ടായിരിക്കും. അസോസിയേഷന് കീഴിലെ മെമ്പര്‍മാര്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ രുചികൂട്ടാനായി അജിനാമോട്ടോ ഉപയോഗിക്കില്ലെന്ന് കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും. മാത്രമല്ല എല്ലാ അംഗങ്ങളും സ്വന്തം വീടിന് ചുറ്റുമുള്ള സ്ഥലത്ത് ജൈവപച്ചക്കറി കൃഷി ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ പി.ജോയി, ബി.നിസാര്‍, പി.ഉമ്മര്‍, വിന്‍സെന്റ് തോമസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: