കണ്ണൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സ്റ്റേഡിയം കോംപ്ലക്സ്, പഴയ ബസ് സ്റ്റാന്റ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഹെല്‍ത്ത് ചെക്കപ്പും രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. വ്യാപാരികള്‍ക്കുളള ആരോഗ്യ സംരക്ഷണ പദ്ധതി, കാന്‍സര്‍ ചികിത്സാ പദ്ധതി എന്നിവക്കും തുടക്കമായി. രാജന് തീയ്യറേത്ത് ഉദ്ഘാടനം ചെയ്തു. കെ.അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഡോക്ടര്‍മാരായ മോഹന്‍, സുരേഷ് ബാബു, ധന്യ ദിവാകരന്, മൊയ്തു മഠത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: