ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ കൊണ്ടു തള്ളിയത് നീക്കം ചെയ്യാത്തതിനെതിരെ പ്രതിഷേധമുയരുന്നു. ചെറുപുഴയിലെയും സമീപപ്രദേശത്തെയും നൂറുകണക്കിന് കുട്ടികളാണ് കായിക പരിശീലനത്തിനായി രാവിലെ മുതല്‍ മിനിസ്റ്റേഡിയത്തില്‍ എത്തുന്നത്. ഇതിന്റെ ഒരു ഭാഗത്താണ് ഫ്യൂസായ ബള്‍ബും ട്യൂബുകളും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. ഒരു മാസത്തോളമായി ഈ മാലിന്യങ്ങള്‍ ഇവിടെ കിടക്കുന്നു. കളിക്കാനെത്തുന്ന കുട്ടികള്‍ക്ക് അപകട ഭീഷണിയുയര്‍ത്തുന്ന ഈ മാലിന്യങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരും കയികതാരങ്ങളും ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: