തളിപ്പറമ്പ്: പൂക്കോത്ത് തെരുകുട്ടികുന്ന് പറമ്പിനു സമീപം താമസിക്കുന്ന ബിജെപി പ്രവര്ത്തകന് ശരത്തിന്റെ വീടിനു നേരെയുണ്ടായ അക്രമത്തില്‍ ബിജെപി പൂക്കോത്ത് തെരു ബൂത്ത് കമ്മറ്റി പ്രതിഷേധിച്ചു. അക്രമികളെ കണ്ടെത്തി തക്കതായ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു. പി.ഗംഗാധരന്, പി.വിജയന്, എം.മോഹനന്, പി.ഉണ്ണികൃഷ്ണന്, പി.രമേഷ് ബാബു എന്നിവര്‍ സംസാരിച്ചു.
തളിപ്പറമ്പ്: ശരത്കുമാറിന്റെ വീടാക്രമിച്ച സംഭവത്തില്‍ കേരള പത്മശാലിയ സംഘം തളിപ്പറമ്പ് ശാഖാ പ്രസിഡന്റ് കെ.കണ്ണന്, സെക്രട്ടറി കെ.രമേശന് എന്നിവര്‍ പ്രതിഷേധിച്ചു. പൂക്കോത്ത്തെരു പ്രദേശത്ത് അടിക്കടി ഉണ്ടാകുന്ന അക്രമസംഭവങ്ങളില്‍ പൂക്കോത്ത് കൊട്ടാരം ഭരണസമിതി പ്രസിഡന്റ് സി.നാരായണന്, സെക്രട്ടറി പി.നാരായണന്, പത്മശാലിയസംഘം യുവജനവിഭാഗം പ്രസിഡന്റ് കെ.രഞ്ജിത്ത്, സെിക്രട്ടറി എം.വിനീഷ്, ട്രഷറര്‍ ടി.വി.കൃഷ്ണരാജ് എന്നിവരും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: