മാങ്ങാട് : മധ്യവയസ്ക്കന് നേരെ സിപിഎം അക്രമം. മാങ്ങാട് അരയാലിലെ കാപ്പാടന്‍ ശശിധര(59)നെയാണ് ഇന്നലെ വൈകുന്നേരം മാങ്ങാട് കൃഷ്ണപിളള സ്മാരക മന്ദിരത്തിന് സമീപം വെച്ച് സിപിഎം പ്രവര്‍ത്തകനായ കൊമ്പന് ചന്ദ്രന്റെ മകന് വൈഷ്ണവ് (25) ക്രൂരമായി മര്‍ദ്ദിച്ചത്. മാങ്ങാട് സ്ക്കൂളിന്റെ ബസ്സ് ഡ്രൈവറായ വൈഷ്ണവ് ബസ്സു കൊണ്ട് ശശിധരനെ ഇടിച്ചിട്ട ശേഷം അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ശശിധരനെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന്റെ എല്ല് തകര്‍ന്ന ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. തുടര്‍ച്ചയായി നാലാം തവണയാണ് ഇയാള്‍ക്കു നേരെ അക്രമം നടക്കുന്നത്. ശശിധരന്റെ മകന് സംഘപരിവാര്‍ സംഘടനകളുടെ സജീവ പ്രവര്‍ത്തകനാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് അക്രമമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: