ചാലോട്: ചാലോട് പുതുതായി ആരംഭിക്കുന്ന ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് നടക്കും. ചാലോട് കൃഷിഭവന് സമീപത്തെ കെട്ടിടത്തില്‍ കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന് ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.വി.ഷീജ ആദ്യവില്‍പ്പന നിര്‍വ്വഹിക്കും. സഹകാര്‍ഭാരതി ജില്ലാ പ്രസിഡണ്ട് പി.കെ.അരവിന്ദാക്ഷന്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.ബാലകൃഷ്ണന്, കൃഷി ഓഫീസര്‍ ജെ.എസ്.ജീവ, ബിജെപി മണ്ഡലം കമ്മറ്റിയംഗം എം.സി.ഗംഗാധരന്, വിവിധ പാര്‍ട്ടി നേതാക്കളായ വി.ആര്.ഭാസ്കരന്, എം.രാഘവന് മാസ്റ്റര്‍, ഷാബിര്‍ എടയന്നൂര്‍, എന്‍.പി.സുമോദ് തുടങ്ങിയവര്‍ സംസാരിക്കും. 30 ശതമാനം മുതല്‍ 80 ശതമാനം വരെ വിലക്കുറവില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഇവിടെ നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: