എടക്കാട്: സ്വരാജ് ട്രോഫി നേടിയ എടക്കാട് ബ്ലോക്ക് പഞ്ചായത്തിനും ചെമ്പിലോട് ഗ്രാമ പഞ്ചായത്തിനുമുള്ള പൗരസ്വീകരണം നല്കി. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.
എടക്കാട് ബ്ലോക്ക് പഞ്ചായത്തിനും ചെമ്പിലോട് പഞ്ചായത്തിനുമുള്ള പൗരാവലിയുടെ പുരസ്ക്കാരം മുഖ്യമന്ത്രി സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.സി.മോഹനന്, ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.ലക്ഷ്മി എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എമാരായ പി ജയരാജന്, എം.വി.ജയരാജന്, കെ.കെ.നാരായണന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ സതീശന് പാച്ചേനി, അബ്ദുല്‍ കരീം ചേലേരി, എന്‍.ചന്ദ്രന്, ആര്.കെ.ഗിരിധരന്, കെ.കെ.രാജന്, വി.രാജേഷ് പ്രേം, പി.വി.വത്സന് മാസ്റ്റര്‍, റോസമ്മ, ഗ്രാമപഞ്ചായത്ത് അസോസിയേഷന് സെക്രട്ടറി കെ.നാരായണന്, പ്രൊജക്ട് ഡയറക്ടര്‍ കെ.എം.രാമകൃഷ്ണന്, ശുചിത്വമിഷന് കോ ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, കെ.പ്രദീപന്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന് നമ്പൂതിരി, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് വി.കെ.പ്രകാശിനി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: