കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പദ്ധതി വിഹിതം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവ കൈകാര്യം ചെയ്യുന്നതിന് പുതിയ അക്കൗണ്ട്സ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് മട്ടന്നൂരില്‍ പറഞ്ഞു. കോര്‍പറേഷനുകളില്‍ ഫിനാന്‍സ് ഓഫീസറെയും മുനിസിപ്പാലിറ്റികളില്‍ അക്കൗണ്ട്സ് ഓഫീസറെയുമാണ് പുതിയ തസ്തികകള്‍ നിര്‍മിച്ചുകൊണ്ട് നിയമിക്കുക.
അടുത്ത സാമ്പത്തിക വര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 9748 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വലിയ തുകകള്‍ കൈകാര്യം ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നതിനാണ് പുതിയ തസ്തികകള്‍ നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: