ഇരിട്ടി: കേരളസംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടന്നുവരുന്ന വിവിധ ഉപഭോക്തൃ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ജങ്ക് ഫുഡിന്റെ ദോഷവശങ്ങള്‍ എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസും കീഴൂര്‍ വാഴുന്നവേഴ്സ് യുപി സ്കൂളും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ ഇരിട്ടി ചൈതന്യ ഐടിസി പ്രിന്‍സിപ്പാള്‍ ടി.പ്രസാദ് ക്ലാസ്സെടുത്തു. സ്കൂള്‍ പ്രധാനാദ്ധ്യാപകന് ഇ.ലക്ഷ്മണന് അദ്ധ്യക്ഷത വഹിച്ചു. അസി. താലൂക്ക് സപ്ലൈ ഓഫിസര്‍ എം.എം.പ്രജുള, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ.സന്തോഷ്, എ.കെ.റജീന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: