വാരം: വാരം പുതുശ്ശേരി ചാത്തോത്ത് ശ്രീ കളരിദേവസ്ഥാനം കളിയാട്ട മഹോത്സവം 26 മുതല്‍ 28 വരെ നടക്കും. 26 ന് പുനപ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തന്ത്രി കാളകാട്ടില്ലത്ത് മധുസൂദനന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍, വൈകുന്നേരം 4 മണിക്ക് കളിയാട്ടം ആരംഭം, 5 ന് കുടവെപ്പ്, 5.30 ന് കയറും കയിലും സമര്‍പ്പിക്കല്‍, 6 മണിക്ക് സഹസ്രദീപം തെളിയിക്കല്‍, തുടര്‍ന്ന് കുട്ടിച്ചാത്തന്, കണ്ഠാകര്ണന് വെള്ളാട്ടങ്ങള്‍, ഉച്ചിട്ട ഭഗവതി തോറ്റം, 27 ന് രാവിലെ 10.30 ന് അക്ഷരശ്ലോക സദസ്സ്, രാത്രി 8 മുതല്‍ വിവിധ തോറ്റങ്ങള്‍ എന്നിവ നടക്കും. 28 ന് രാവിലെ 7 മുതല്‍ ഭൈരവന്, കരുവാള് ഭഗവതി, വിഷ്ണുമൂര്‍ത്തി, കളരിയാല്‍ ഭഗവതി തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: