പാനൂര്‍: ലോക ജലദിനത്തില്‍ കുടുംബശ്രീ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് സിഡിഎസ്സിന്റെ ആഭിമുഖ്യത്തില്‍ ജലസംരക്ഷണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പുത്തൂര്‍ പി.ആര് ജന്മശതാബ്ദി മന്ദിരത്തില്‍ ചെയര്‍പേഴ്സണ്‍ ചീളില്‍ ശോഭയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്തംഗം ഒ.പി ഷീജ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സെമീറ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എന്‍.അനില്‍കുമാര്‍, സുജാത, സനില എന്നിവര്‍ പ്രസംഗിച്ചു. കെ.ടി ബിന്ദു സ്വാഗതവും കെ.ശ്രീജ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: