ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിനു സമീപമുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ടിറ്റ്വറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ എല്ലാ സഹായവുമായി ഉണ്ടാകുമെന്നും ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും സുഷമ അറിയിച്ചു. ഹെല്പ് ലൈന്‍ നമ്പറും നല്‍കിയിട്ടുണ്ട്. 020 8629 5950, 020 7632 3035.
ലണ്ടന്‍ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായി അപലപിക്കുകയും ചെയ്തു. ഭീകരവാദത്തിന് ജനാധിപത്യത്തിലും പരിഷ്കൃത സമൂഹത്തിലും ഇടമില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: