ചെന്നൈ: തമിഴ്നാട്ടില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിനും പനീര്‍ശെല്‍വം പക്ഷത്തിനും പുതിയ പാര്‍ട്ടി പേരുകളായി. പനീര്‍ ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ എന്നാണ് അതേസമയം എഐഎഡിഎംകെ അമ്മ എന്നാണ് ശശികലയുടെ പാര്‍ട്ടിയുടെ പേര്. രണ്ടുപേരുകളും തിരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചതായാണ് വിവരം.
പനീര്‍ശെല്‍വത്തിന്റെ പാര്‍ട്ടിക്ക് ഇലക്ട്രിക് പോസ്റ്റും ശശികലയുടെ പാര്‍ട്ടിക്ക് ഓട്ടോ റിക്ഷയുമാണ് ചിഹ്നമായി അനുവദിച്ചിരിക്കുന്നത്. യഥാര്‍ഥ എഐഎഡിഎംകെ എന്ന് അവകാശപ്പെട്ട് ഇരുപക്ഷവും രംഗത്ത് വന്നതിനെ തുടര്‍ന്ന് പാര്‍ട്ടി ചിഹ്നമായ ‘രണ്ടില’ മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് ‘ഓള് ഇന്ത്യ അണ്ണാ ഡിഎംകെ’ എന്ന പേര് ഇരുപക്ഷവും ഉപയോഗിക്കാന്‍ പാടില്ല എന്നും നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: