ലക്നൗ: വൃത്തിഹീനമായ ഓഫീസ് വൃത്തിയാക്കാന്‍ ചൂലെടുത്ത് യു.പി മന്ത്രി ഉപേന്ദ്ര തിവാരി. വിധാന്‍ സഭയിലെ തന്റെ ഓഫീസിലെത്തിയ മന്ത്രി, അവിടം വൃത്തിഹീനമായി കിടക്കുന്നത് കണ്ട് ഉടന്‍ തന്നെ ചൂലെടുത്ത് മറ്റുദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ അവിടം വൃത്തിയാക്കുകയായിരുന്നു. യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിലെ ഉപേന്ദ്ര തിവാരിയാണ് മറ്റുള്ളവര്‍ക്ക് മാതൃകയായത്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചുമതലയേറ്റ ശേഷം എല്ലാ മന്ത്രിമാരും അവരവരുടെ ഓഫീസും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുമെന്നും വര്‍ഷത്തില്‍ നൂറുമണിക്കൂര്‍ ഇതിനായി മാറ്റിവയ്ക്കുമെന്നും പ്രതിജ്ഞ എടുപ്പിച്ചിരുന്നു.
കൂടാതെ ഇക്കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാര്‍ ഓഫീസുകളിലെ ചുമരുകളിലും തറയിലും ചവച്ചുതുപ്പിയ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അവിടങ്ങളില്‍ പാന്‍മസാല, പുകയില എന്നിവയുടെ ഉപയോഗം മുഖ്യമന്ത്രി നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: