മുംബൈ: വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ പ്രചരണം നയിക്കാന്‍ അമിതാഭ് ബച്ചൻ. മഹാരാഷ്ട്ര സര്‍ക്കാരാണ് അമിതാഭിനെ അംബാസഡറായി നിയമിക്കാന്‍ ഉതകുന്നത്. ഇതിനായി അമിതാഭ് ബച്ചനോട് അപേക്ഷിച്ചുകൊണ്ടുള്ള കത്തയക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ദീപക് സാവന്ത് അറിയിച്ചു.
മഹാരാഷ്ട്രയിലെ സംഗ്ലി ജില്ലയില്‍ അടുത്തിടെ 19 പെണ്‍ഭ്രൂണങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പെണ്‍ഭ്രൂണഹത്യയ്ക്കെതിരെ കര്‍ശനമായ നിയമം കൊണ്ടുവരും.
പൊതുജനങ്ങളില്‍ ഇതിനായി അവബോധം കൊണ്ടുവരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കും.അമിതാഭ് ബച്ചനെ പോലെ ഒരാള്‍ അംബാസഡറായാല്‍ പലരും ഭ്രൂണഹത്യയില്‍ നിന്നും പിന്മാറിയേക്കാമെന്നാണ് വിശ്വസിക്കുന്നത്- മന്ത്രി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: