ആലപ്പുഴ: വൃക്കരോഗ ചികിത്സയ്ക്ക് കാരുണ്യ ബെനവലന്റ് ഫണ്ടില്‍ നിന്നും നല്കുന്ന പരമാവധി സഹായം നിലവിലുള്ള രണ്ട് ലക്ഷം രൂപയില്‍ നിന്നും മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവായി. ചികിത്സാ ധനസഹായ പരിപാടികള്‍ ശക്തിപ്പെടുത്തുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെയും നിലപാടിന്റെയും പശ്ചാത്തലത്തിലാണ് ഈ വര്‍ദ്ധന. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കാരുണ്യ പദ്ധതിയുടെ പരിധിയില്‍പ്പെടുന്ന രോഗങ്ങള്‍ വിപുലപ്പെടുത്തിയിരുന്നു. 2016-17 ല്‍ കാരുണ്യയ്ക്കായി നീക്കിവച്ച ബജറ്റ് വിഹിതം പൂര്‍ണ്ണമായും സര്‍ക്കാര്‍ കൈമാറിക്കഴിഞ്ഞു. 2017-18 ലെ ബജറ്റില്‍ നിലവിലുള്ളതിനേക്കാള്‍ 100 കോടി രൂപ അധികം വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള ചികിത്സാ പദ്ധതികളെല്ലാം കൂടുതല്‍ പ്രയോജനപ്രദമായ രീതിയില്‍ വിപുലപ്പെടുത്താനും ശക്തിപ്പെടുത്താനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: