മുഹമ്മ: ഉത്സവ പറമ്പിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ച പോലീസുകാരന് കൈക്ക് കടിയേറ്റു. കായിപ്പുറം പൂജവെളി മഹാവിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് രണ്ടു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒഴിവാക്കാനെത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ മണ്ണഞ്ചേരി സ്റ്റേഷനിലെ ഫ്ളയിംഗ് സ്ക്വാഡിലെ നീബുവിനാണ് കടിയേറ്റത്. നീബു മുഹമ്മ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സതേടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടുപേരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടാലറിയാവുന്ന ഏഴോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: