കുട്ടനാട്: അതിരൂക്ഷമായ പരിസ്ഥിതി മലിനീകരണം കുട്ടനാടിനെ നാശത്തിലേക്ക് നയിക്കുന്നതായി ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സെമിനാറില്‍ വിലയിരുത്തി. പരിസ്ഥിതി സംരക്ഷിക്കാത്തതിനാല്‍ മത്സ്യസമ്പത്തും കാര്‍ഷിക സമ്പത്തും നശിക്കുമെന്നു മാത്രമല്ല, മനുഷ്യജീവനു പോലും ഭീഷണിയായി മാറുകയാണ്.
കുട്ടനാട്ടിലെ നിലങ്ങളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തപ്പെടുന്നു. കക്കൂസ് മാലിന്യങ്ങള്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളിലും പൊതു ജലാശയങ്ങളിലും ഒഴുക്കുന്നത് തടയാന്‍ അധികൃതര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് സെമിനാര്‍ വിലയിരുത്തി. കുട്ടനാടി്ന്റെ പരിസ്ഥിതിയും പൈതൃകവും ചരിത്രപശ്ചാലത്തവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഡോ. കെ.ജി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. ആര്.വി. നായര്‍, ഡോ. കെ. അനില്‍കുമാര്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി. ബാബു, സംസ്ഥാന സംഘടനാ സെക്രട്ടറി സുശി കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സി.എന്‍. ജിനു, വിനോദ് ഉമ്പര്‍നാട്, ജില്ലാ സംഘടനാ സെക്രട്ടറി കെ.ജി. സഹജന്, കെ.പി. സുകുമാരന്‍, സജയന് ചമ്പക്കുളം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: