ചെങ്ങന്നൂര്‍: റെയില്‍വേ സ്റ്റേഷന് കെട്ടിടത്തില്‍ നിന്നും താഴേക്കുചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അന്യസംസ്ഥാന യുവാവിന്റെ ഇടതുകാല് ഒടിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെ റെയില്‍ വെസ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടത്തില്‍ നിന്നും ചാടി ബംഗാള്‍ സ്വദേശി മഹേഷ് റോയി (36)ആണ് ആത്മഹത്യക്കു ശ്രമിച്ചത്.
വീഴ്ചയില്‍ ഇയാളുടെ ഇടതുകാല് ഒടിയുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍തന്നെ കൂടെ ഉണ്ടായിരുന്നവര്‍ ഇയാളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്കുശേഷം ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുമാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: