കൊടുങ്ങല്ലൂര്‍: പ്രസിദ്ധമായ മീനഭരണി മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ പത്തരയോടെ കോഴിക്കല്ല് മൂടല്‍ ചടങ്ങ് നടക്കും. ദേവിസ്തുതികളാല് മുഖരിതമാകുന്ന ശ്രീകുരുംബക്കാവില്‍ പരമ്പരാഗത അവകാശികളായ ഭഗവതി വീട്ടുകാരും തച്ചോളി തറവാട്ടു കാരുമാണ് ചടങ്ങു നിര്‍വ്വഹിക്കുക. മീനഭരണി മഹോത്സവത്തിന്റെ നേതൃത്വം വഹിക്കുന്നതിനായി വലിയ തമ്പുരാന് രാമവര്‍മ്മ രാജ കൊടുങ്ങല്ലൂരിലെത്തി. ഇനി ഭരണി മഹോത്സവം കഴിഞ്ഞേ തമ്പുരാന് കോവിലകത്തു നിന്നും മടങ്ങുകയുള്ളു. ഭരണിനാളുകളില്‍ ആദ്യവസാനം തമ്പുരാന്റെ സാനിദ്ധ്യമുണ്ടാകും. രേവതി, അശ്വതി നാളുകള്‍ ഒന്നിച്ചു വരുന്ന മാര്‍ച്ച് 29നാണ് അശ്വതി കാവുതീണ്ടല്. അന്നേ ദിവസം 11 മണിയോടെ നടയടച്ചാല്‍ പിന്നീട് ഏപ്രില്‍ 5 ന് മാത്രമേ ക്ഷേത്രനട ഭക്തര്‍ക്കു ദര്‍ശനത്തിനായി തുറക്കുകയുള്ളൂ. ഉത്തര മലബാറില്‍ നിന്നും പാലക്കാട് ജില്ലയില്‍ നിന്നുമുള്ള ദേവി ഭക്തര്‍ ക്ഷേത്രത്തിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: