പുതുക്കാട്:റെയില്‍വേ സ്റ്റേഷന് സമീപം മധ്യവയസ്കനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് വടക്കേ തൊറവ് തെക്കൂട്ട് വേലുവിന്റെ മകന് രാധാകൃഷ്ണനാണ് (52) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12 ഓടെയാണ് സംഭവം. പുതുക്കാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ-ഓമന. മക്കള്‍-ഷനോജ്, ഷംന. സംസ്കാരം വെള്ളിയാഴ്ച രാവിലെ വടൂക്കര ശ്മശാനത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: