കുറവിലങ്ങാട്: ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ മകളെ ഒരുവര്‍ഷത്തിലധികമായി ശാരീരികമായി ഉപദ്രവിച്ചുവന്ന അച്ഛനെ കുറവിലങ്ങാട്പൊലീസ് അറസ്റ്റുചെയ്തു. വിദ്യാര്‍ത്ഥിനി സ്കൂളിലെ ക്ലാസ് ടീച്ചറോട് വീട്ടിലെ പീഡനം സംബന്ധിച്ച നടത്തിയ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍പ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. മീന്‍ വില്‍പ്പനക്കാരനായ അച്ഛന് 38 വയസ് പ്രായമുണ്ട്. കടുത്തുരുത്തി സി ഐ കെ.പി ടോംസണ്,കുറവിലങ്ങാട് എസ് ഐ കെ.എസ് ജയന് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പിടികൂടി വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റംസമ്മതിച്ചു. പിന്നീട് ഇയാളെ കോടതിയില്‍ ഹാജരാക്കിയ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: