പള്ളിക്കത്തോട്; പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കേ അധികാര ദുര്‍വിനിയോഗം നടത്തിയതിന് കുറ്റക്കാരി എന്ന് കോടതി വിധിച്ച സന്ധ്യാദേവി രാജിവയ്ക്കണമെന്ന് ബിജെപി കോട്ടയം ജില്ല മീഡിയാസെല് കണ്‍വീനര്‍ എം.എ. അജയകുമാര്‍ ആവശ്യപ്പെട്ടു. പള്ളിക്കത്തോട് പഞ്ചായത്തില്‍ ഇഎംഎസ് ഭൂരഹിത ഭവനരഹിത പദ്ധതി നടപ്പിലാക്കുമെന്ന് കൊട്ടിഘോഷിച്ച് പഞ്ചായത്ത് ഇലക്ഷനില്‍ പ്രചരണം നടത്തുകയും അധികാരത്തിലെത്തിയ ശേഷം നടപ്പിലാക്കാത്ത പദ്ധതിയുടെ പേരില്‍ പ്രസിഡണ്ടിന്റെ അധികാരം ഉപയോഗിച്ച് സ്വകാര്യവ്യക്തിയുടെ സ്ഥലം കയ്യേറിയതിനാണ് പിഴശിക്ഷ വിധിച്ചത്. കുറ്റവാളിയും അധികാര ദുര്‍വിനിയോഗം നടത്തുന്ന ആളുമാണെന്ന് കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതി വിധിച്ച ഇവര്‍ നിലവില്‍ പാമ്പാടി ബ്ലോക്ക് വൈസ് പ്രസിഡന്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: