കോട്ടയം: മുളക്കുളം ഗ്രാമപഞ്ചായത്തില്‍ സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍ സി.എ. ലത സെക്ഷന്‍ 144 (ക്രിമിനല്‍ പ്രൊസിജിയര്‍ കോഡ് 1973) പ്രകാരമുള്ള നിരോധനാജ്ഞപുറപ്പെടുവിച്ചു. നേരത്തെ പുറപ്പെടുവിച്ച നിരോധനാജ്ഞ കാലയളവ് ഇന്ന് അവസാനിക്കാനിരിക്കെ വീണ്ടും ചില വിഭാഗങ്ങള്‍ പ്രദേശത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്നാണ് സംഘര്‍ഷ സാദ്ധ്യത പരിഗണിച്ച് ഏപ്രില്‍ അഞ്ചു വരെ നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ നിലനിലനില്‍ക്കുന്ന കാലയളവു വരെ നാലു പേരില്‍ കൂടുതല്‍ പേര് പ്രദേശത്ത് കൂട്ടം കൂടാനോ പൊതുയോഗങ്ങള്‍, ജാഥകള്‍, മാര്‍ച്ചുകള്‍ തുടങ്ങിയവ സംഘടിപ്പിക്കാനോ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: