കൊച്ചി: ഫുട്ബോള്‍ കമ്പം വളര്‍ത്തി ഫുട്ബോള്‍ കായികതാരങ്ങളെ വളര്‍ത്തുന്നതിന് പ്രാഥമിക നടപടിയായി എല്ലാ സ്കൂളുകളിലെയും പ്രധാന അധ്യാപകര്‍ക്കും കായികാധ്യാപകര്‍ക്കും വര്‍ക്ക്ഷോപ്പ് 29ന് രാവിലെ 10ന് എറണാകുളം ടൗണ്‍ ഹാളില്‍ നടത്തും. മിഷന് 11 മില്ല്യനെയര് പദ്ധതി പ്രകാരം കൊച്ചി ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഭാഗമായാണിത്.
ഫിഫ അണ്ടര്‍ 17 അധികാരികളുമായി അധ്യാപകര്‍ക്ക് സംവദിക്കാനുള്ള അവസരവുമുണ്ട്. തിരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ഫിഫയുടെ അന്താരാഷ്ട്ര നിലവാരത്തിലുളള കോച്ചുകളുടെ നേതൃത്വത്തില്‍ പരിശീലനവും, ബ്രാന്‍ഡഡ് സ്പോര്‍ട്സ് കിറ്റുകള്‍ സമ്മാനവും നല്‍കും. നാളെ വൈകിട്ട് 5നു മുമ്പായി 9895024918 നമ്പരിലേക്ക് എസ്എംഎസ് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ്കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: