മരട്: നെട്ടൂര്‍-തേവരഫെറി ബോട്ടു സര്‍വ്വീസ് മുടങ്ങുന്നതിനെതിരെ ബിജെപി കളക്ടര്‍ക്ക് നിവേദനം നല്കി. ഫെറി സര്‍വ്വീസിന് സുരക്ഷിതമായ യാത്രാ ബോട്ട് ലഭ്യമാക്കുക, നടത്തിപ്പു സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കുക, യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക, മുന്‍കാലങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ നിവേദനവും, പ്രദേശവാസികളില്‍ നിന്ന് ശേഖരിച്ച ഒപ്പുകളും ബിജെപി നെട്ടൂര്‍ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ ജില്ലാ കളക്ടര്‍ക്ക് നല്കി.
സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും, മറ്റു വിഷയങ്ങളില്‍ അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ബിജെപി ഏരിയാ കമ്മിറ്റി പ്രസിഡന്റ് വി.ജി. അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി ടി.എ. കൃഷ്ണന്, മുനിപ്പല്‍ കമ്മിറ്റി സെക്രട്ടറി എം. സുമേഷ് എന്നിവരടങ്ങിയ സംഘമാണ് ജില്ലാ കളക്ടര്‍ക്ക് നിവേദനം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: