പള്ളുരുത്തി: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന ആറുവയാുകാരിയെ കിടപ്പുമുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പള്ളുരുത്തി പോലീസ് അറസ്റ്റു ചെയ്തു. കുമ്പളങ്ങി പഞ്ചായത്തിനു സമീപം ചക്കിനേഴത്ത് വീട്ടില്‍ കുഞ്ഞു കുഞ്ഞ് (59) ആണ് അറസ്റ്റിലായത്. കുട്ടി ഓടിയതിനാല്‍
പ്രതിയുടെ ശ്രമം നടന്നില്ല. കുട്ടി ഉടന്‍ അമ്മയെ വിവരം അറിയിച്ചു. അമ്മ സാമൂഹ്യ പ്രവര്‍ത്തകരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിയും നല്കി. ചൈല്ഡ്ലൈന് പ്രവര്‍ത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചു. പള്ളുരുത്തി സിഐ കെ .ജി. അനീഷാണ് കേസന്വേഷിച്ചത് പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: